ഞാനുൾപ്പെടെ ഒരുപാട് പേരുടെ പരാതിയായിരുന്നു. വീട്ടുക്കാരോടൊത്ത് ചിലവഴിക്കാൻ, കുട്ടികളോടൊത്ത് കളിക്കാൻ, വ്യായാമം ചെയ്യാൻ, പാട്ടും ഡാൻസും മറ്റു പലതും പ്രാക്റ്റീസ് ചെയ്യാൻ നല്ല പുസ്തകങ്ങൾ വായിക്കാൻ, വീട് വൃത്തിയാക്കാൻ നമ്മൾ ഇരിക്കുന്ന മേഖലയിൽ കഴിവ് തെളിയിക്കാൻ സ്വസ്ഥമായിരുന്ന് ഭാവിയെ കുറിച്ച് പ്ലാൻ തയ്യാറാക്കാൻ
അപ്പോഴിതാ അപ്രതീക്ഷിതമായി നിശ്ചലമാകുന്നു എല്ലാം. പക്ഷേ ഇപ്പോഴും പരാതിയുണ്ട് സമയം പോകുന്നില്ലാ….. സമയം പോകുന്നില്ലാ…..
ഈ ലോകത്ത് ഏറ്റവും മൂല്യമുള്ള സംഗതിയാണല്ലോ സമയം
അത് ഫലപ്രദമായി ഉപയോഗിക്കുന്നവരാണ് ജീവിതത്തിൽ വിജയിച്ചവരായി കാണുന്നത്.
സമിശ്രമായി വിവിധ ആക്ടിവിറ്റികളിൽ ഏർപ്പെടുമ്പോഴാണ് ഇത്തരം സന്ദർഭങ്ങളെ വിജയകരമായി മറികടക്കാനാകൂ… അതായത് എന്തിനെല്ലാമാണ് സമയമില്ലാ… എന്ന പരാതി ഉന്നയിച്ചിരുന്നത് അത്തരം ആക്ടിവിറ്റികൾ മുൻഗണനന കൊടുത്ത് ചെയ്യാൻ ശ്രമിക്കാം … ഒപ്പം ഭാവിയിലേയ്ക്ക് വേണ്ടി നാം ലക്ഷ്യം വയ്ക്കുന്നതെന്തോ, അതിനു വേണ്ടിയും സമയത്തെ ക്രമപ്പെടുത്താം…. മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ഇത് പോസറ്റീവ് ആയി കണ്ട് പ്രയോജനപ്പെടുത്തണം. സുരക്ഷിതമായി വീട്ടിലിരുന്നും നമുക്ക് സ്മാർട്ടായി പഠിക്കാമല്ലോ അതിനായുള്ള ഏറ്റവും യോജിച്ച ഓൺലൈൻ ക്ലാസ്സുകൾ നൽകുന്ന ഓൺലൈൻ Learning Platform കൾ കണ്ടെത്താം, ആസ്വദിച്ച് പഠിക്കാം അങ്ങിനെ ലക്ഷ്യത്തിലേയ്ക്കുള്ള ദൂരം കുറയ്ക്കുന്നതിന് നമുക്ക് ശ്രമിക്കാം …..
സമ്മിശ്രമായ ആക്ടിവിറ്റികളിൽ ഈ എഴുത്ത് നിർത്തി മറ്റൊരു ആക്ടിവിറ്റിയിലേയ്ക്ക് പ്രവേശിക്കട്ടെ …. എല്ലാവർക്കും നല്ല ആരോഗ്യവും നല്ല വിജയവും ആശംസിക്കുന്നു.