ഇഷ്ടമുള്ളതേ ചെയ്യൂ….

ഒരു രാജ്യത്തെ ഗോത്ര വിഭാഗക്കാർക്ക് ആയുസ്സ് വളരെ കൂടുതലാണത്രേ നൂറും നൂറ്റിപത്തിലും എത്തുന്നതിൽ ഒട്ടും അതിശയോക്തിയില്ല. പഠനം നടത്തിയവർ കണ്ടെത്തിയ കാര്യം ശ്രദ്ധേയമാണ് അതായത് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ അവർ ചെയ്യൂ എന്നതാണ് അപ്പോൾ മനസ്സ് നിറയെ സന്തോഷം മാത്രം , അതാണത്രേ ആയുസ്സിന്റെ രഹസ്യം

ഇത് കേട്ടപ്പോഴാണ് നമ്മൾ ചിന്തിക്കുന്നത് നമ്മൾ അങ്ങനെയാണോ? രണ്ടോ മൂന്നോ ആളുകൾ ആദ്യമായി പരിചയപ്പെടുമ്പോൾ ,പേരും നാടും ചോദിച്ചതിന് ശേഷമുള്ള അടുത്ത ചോദ്യം എന്തായിരിക്കും. അതെ ചിന്തിച്ചതു തന്നെ, ഇപ്പോൾ എന്ത് ചെയ്യുന്നു അതായത് ജോലിയെ കുറിച്ച് .അപ്പോൾ എല്ലാവർക്കും ജോലി വേണം യഥാർത്ഥത്തിൽ ജോലി ഇഷ്ടപ്പെടുന്നവരാണോ നമ്മളൊക്കെ, ഏതായാലും എല്ലാവരും അങ്ങിനെ ആകില്ല തീർച്ച. പക്ഷേ ജീവിക്കണമെങ്കിൽ ജോലി വേണം ( അതു കൊണ്ടാണല്ലോ പാട്ടും, ഡാൻസും, സ്പോർട്സും മറ്റു കലാപ്രവർത്തനങ്ങളും വളരെ താൽപ്പര്യമുള്ളവർ പോലും അതിൽ നിന്ന് വ്യതിചലിച്ച് മറ്റു ജോലികളിൽ മുഴുകുന്നത് )

പഠിക്കുന്നത് എന്തിനാ എന്ന ചോദ്യത്തിന് ജോലി ലഭിക്കാൻ എന്നതാണല്ലോ നിഷ്കളങ്കമായ ഉത്തരം (ക്ഷമിക്കുക, ഒറ്റപ്പെട്ടവർ തീർച്ചയായും കാണും )
അപ്പോൾ പഠിക്കാൻ എല്ലാവർക്കും ഇഷ്ടമാണോ? നിഷ്കളങ്കമായ ഉത്തരം പറയേണ്ടി വരുമെന്ന് തോന്നുന്നില്ല. അപ്പോൾ അതും ഇഷ്ടമല്ല അല്ലേ?

അപ്പോഴാണ് നമ്മുടെ ശരാശരി ആയുസ്സിനെ കുറിച്ച് ചിന്തിക്കുന്നത്. ഏകദേശം 70 വരുമെന്നാണ് തോന്നുന്നത് . നമ്മതെങ്ങിനെ കഴിച്ചുകൂട്ടുന്നു ഒന്ന് ചിന്തിച്ചാലോ? 3-4 വയസ്സു മുതൽ അംഗനവാടി , LKG ,UKG , LP, UP, Higher Secondary….. ഇങ്ങനെ പോകുന്നു എത്ര വയസ്സുവരെ 25 ആണോ, അതോ 30 ന് അപ്പുറത്തും എത്തുന്നുണ്ടോ ,അതായത് ആയുസ്സിന്റെ ഏകദേശം പകുതിയോടടുത്ത് ഇഷ്ടമില്ലാത്ത പഠനത്തിനായി മാറ്റി വയ്ക്കുന്നുണ്ടോ, തുടർന്ന് ചെയ്യുന്നതോ ഇഷ്ടമില്ലാത്ത ജോലിയും, 56 കഴിയുമ്പോൾ വിശ്രമജീവിതം എന്ന പേരിൽ ഒട്ടും വിശ്രമമില്ലാത്ത അവസ്ഥയിലും. അപ്പോൾ എന്താ ചെയ്യുക അല്ലേ …..

വാൽകഷ്ണം :- മേൽപറഞ്ഞ ഗോത്ര വിഭാഗക്കാർ അവർക്ക് ജീവിതത്തിൽ അത്യാവശ്യമായ കാര്യങ്ങളെ ഇഷ്ടപ്പെടാൻ മാനസ്സികമായി ആദ്യം തയ്യാറാകുമത്രെ……

%d bloggers like this: