Online പരിശീലനം സാദ്ധ്യമോ?

വർഷങ്ങൾക്ക് മുമ്പ് കൺസ്ട്രക്ഷൻ സൈറ്റുകളിൽ റിവർ Sand ന് ക്ഷാമം നേരിട്ടു തുടങ്ങിയ കാലം , പലരും അന്വേഷിച്ചത് M- Sand നല്ലതാണോ എന്തെങ്കില്ലും ദോഷമുണ്ടോ, അന്വേഷണങ്ങൾ തകൃതിയായി നടന്നു കൊണ്ടിരിക്കെ തന്നെ റിവർ സാൻഡ് അപ്രത്യക്ഷമാവുകയും M- Sand സ്ഥാനമുറപ്പിക്കുകയും ചെയ്തു. തുടർന്ന് കാര്യമായ അന്വേഷണമൊന്നും കണ്ടില്ല ,കാരണം മറ്റൊരു പോംവഴിയും ഇല്ലായിരുന്നു.

5 വർഷങ്ങൾക്ക് മുൻപ് വിൻസെന്റർ ഓൺലൈൻ പരിശീലന രംഗത്ത് വന്നപ്പോൾ പലരും സംശയദൃഷ്ടിയോടു കൂടി ചോദിക്കുമായിരുന്നു “ഓൺലൈൻ പരിശീലനം സാദ്ധ്യമാണോ?” എന്ന് . പക്ഷേ ഞങ്ങൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് തന്നെ പോയി. എല്ലാറ്റിനേയും സംശയദൃഷ്ടിയോടെ മാത്രം കാണുന്ന നമ്മുടെ പൊതുബോധം ആദ്യം ബുദ്ധിമുട്ടിച്ചപ്പോൾ ഞങ്ങൾ ശ്രദ്ധിച്ചത് ക്വാളിറ്റി എങ്ങനെ വർദ്ധിപ്പിക്കാം എന്നത് മാത്രമായിരുന്നു. നല്ല കണ്ടന്റും, വീഡിയോ – ഓഡിയോ ക്വാളിറ്റിയും ഉണ്ടെങ്കിൽ ഓൺലൈൻ പരിശീലനം വിജയകരമാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.

തുടർന്ന് നടന്നത് അത്ഭുതമായിരുന്നില്ല , ഞങ്ങൾ പ്രതീക്ഷിച്ചതു തന്നെ.

എല്ലാ സിവിൽഎഞ്ചനീയറിംങ്ങ് ഉദ്യോഗാർത്ഥികളും ഇരു കൈനീട്ടി സ്വീകരിച്ചു എന്നു മാത്രമല്ല , ആദ്യ റാങ്കുകളോട് കൂടി റാങ്ക് ലിസ്റ്റുകളിൽ സ്ഥാനം പിടിക്കുകയും, സർക്കാർ ഉദ്യോഗസ്ഥരായി മാറുകയും ചെയ്തപ്പോൾ ഞങ്ങൾ തീരുമാനിച്ചു ക്വാളിറ്റി ഇനിയും കൂട്ടണം
ഏതായാലും കഠിന പ്രയത്‌നത്തിന് ഫലമുണ്ടാവുമല്ലോ , സാധാരണ Direct ക്ലാസ്സുകളേക്കാൾ അഡ്മിഷൻ ഓൺലൈൻ ക്ലാസ്സുകളിലായിരുന്നു . അതുകൊണ്ടു തന്നെ വിൻസെന്റർ ഓൺലൈൻ ക്ലാസ്സിനുവേണ്ടി WINMASTER APP കൊണ്ടുവരുകയും, അതിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും ശ്രദ്ധിച്ചു. ഇന്ന് 25000 – ത്തിലധികം സിവിൽ Engineering ഉദ്യോഗാർത്ഥികൾ WINMASTER -ലൂടെ പരിശീലനം നേടുന്നു എന്നതിൽ അഭിമാനിക്കുന്നു. അതു കൊണ്ട് തന്നെ ഈ കൊറോണകാലത്തെ അതിജീവിച്ച് ദിവസവും 100 -ലധികം ഉദ്യോഗാർത്ഥികൾക്ക് പരിശീലന ക്ലാസ്സിലേയ്ക്ക് പ്രവേശനം നൽകാൻ സാധിക്കുന്നു.

ഇനി എന്തിന് വിഷമിക്കണം, സ്മാർട്ടായും, സേഫ്ആയും , വീട്ടിലിരുന്ന് പഠിച്ച് നമുക്ക് തയ്യാറാകാം നല്ല നാളേയ്ക്കു വേണ്ടി .

വാൽകഷ്ണം :- “ഓൺലൈൻ ക്ലാസ്സ് കമിംഗ് സൂൺ ” എന്ന പരസ്യവാചകം കാണുമ്പോൾ വളരെ സന്തോഷം, കാരണം കാലത്തിന് മുൻപേ സഞ്ചരിക്കുകയും മറ്റുള്ളവർക്ക് വഴികാട്ടിയാകാനും സാദ്ധിച്ചല്ലോ….. എല്ലാവർക്കും സ്വാഗതം.

%d bloggers like this: