പത്താം ക്ലാസ്സാണ് ജീവിതത്തിലെ വഴിത്തിരിവ് എന്ന് കേട്ട് കേട്ട് കുത്തിയിരുന്ന് പഠിച്ചു , പേടിച്ച് വിറച്ച് ആദ്യത്തെ പരീക്ഷ എഴുതാൻ പോകുമ്പോൾ വഴിയിലെ അമ്പലത്തിൽ കയറി ദൈവമേ കാത്തോളണേ എന്ന് പ്രാർത്ഥിച്ചു. അടിച്ചു പൊളിച്ചു പരീക്ഷ എഴുതി , റിസൽട്ട് വന്നപ്പോൾ 92% . പിന്നെ പാട്ടായി, കൂത്തായി സമ്മാനങ്ങളായി …… ആഹാ നല്ല രസം.
ഇവളെ ഡോക്ടർ ആക്കണമെന്ന് അമ്മാവന്റെ വക , അടിപൊളി ! ചോര കണ്ടാൽ തല കറങ്ങും എന്നു പണ്ടേ വീട്ടിലുള്ളവർക്കു ഉത്തമ ബോധ്യം ഉള്ളതുകൊണ്ട് +2 Computer Science ലേയ്ക്ക്.
10-ൽ CBSE Exam 92% കിട്ടിയ ഈ എന്നോടോ ബാലാ … ഉഴപ്പി ഉഴപ്പി എന്നങ്ങനെ വെറുതെ പറഞ്ഞാൽ പോരാ 92% ത്തിൽ നിന്ന് 72% ത്തിൽ എത്തിയപ്പോൾ പൂർത്തിയായി. ( by the by 72% is still a good mark ! അല്ലെ )
വീട്ടിൽ ഒരു ശൂന്യത ആയിരുന്നു …. അപ്പോഴാണ് ഒരു കാര്യം മനസ്സിലാക്കാൻ സാധിച്ചത് ,വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം consistency ആണ് എന്ന്. ( ബുദ്ധിയുണ്ട് എന്നു കരുതി over confident ആയാൽ ഇങ്ങിനെ ഇരിക്കും )
അവിടുന്നങ്ങോട്ട് ഞാൻ എന്നെകൊണ്ടാവുന്ന രീതിയിൽ പഠിച്ചു. ഒരുപാട് സന്ദർഭങ്ങളിൽ മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ സാധിച്ചു എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. അപ്പോൾ പറഞ്ഞു വന്നത്, ഇപ്പോൾ ഒരുപാട് സമയം കൈയ്യിലുണ്ട്. ഉള്ളിലുള്ള കഴിവുകളെ തിരിച്ചറിയുവാനും , അതിനെ മോടിപിടിപ്പിക്കുവാനും ,ഈ ചുരുങ്ങിയ കാലയളവിൽ ഒരു നല്ല സർക്കാർജോലി സ്വപ്നം കാണുന്ന ഒരുപാട് വിദ്യാർത്ഥികളെ കാണാൻ സാധിച്ചു അവർക്കൊക്കെ നല്ല രീതിയിൽ വിനിയോഗിക്കാൻ പറ്റിയ സമയമായി ഇതിനെ മാറ്റാം. അപ്പോൾ മടിയൊക്കെ മാറ്റിവച്ച് പഠിക്കുവാൻ തുടങ്ങിയാലോ? എങ്ങിനെ പഠിക്കാം എന്നല്ലേ? ഇതാ വേണ്ട കാര്യങ്ങൾ എല്ലാം ഇതിനോടൊപ്പം ചേർക്കുന്നു …..
അപ്പോൾ All The Best!!
PS: വിജയത്തിന്റെ ലഹരി അറിയാൻ ചില തോൽവികൾ നമ്മളെ സഹായിക്കും!
But തോൽവി ഒരു ശീലമാക്കരുത്!